സംസ്ഥാന ബജറ്റ് 2023: പ്രധാന പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കേരളം വളര്‍ച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.

റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും.

മേയ്ക്ക് ഇന്‍ കേരള പദ്ധതി വിപുലീകരിക്കും. സംരംഭങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നത് പരിഗണിക്കും. മെയ്ക്ക് ഇന്‍ കേരളയ്ക്കായി 100 കോടി ഈ വര്‍ഷം. പദ്ധതി കാലയളവില്‍ മെയ്ക്ക് ഇന്‍ കേരളയ്ക്കായി 1000 കോടി അനുവദിക്കും.

തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1000 കോടി.

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി.

വര്‍ക്ക് നിയര്‍ ഹോം 50 കോടി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി.

വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടിരൂപയുടെ കോര്‍പസ് ഫണ്ട്.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി.

അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.

കൃഷിക്കായി 971 കോടി.

95 കോടി നെല്‍കൃഷി വികസനത്തിനായി.

വന്യജീവി ആക്രമണം തടയാന്‍ 50 കോടി.

കുടുംബശ്രീക്ക് 260 കോടി.

ലൈഫ് മിഷന് 1436 കോടി .

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി വകയിരുത്തി.

എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602