തൃശൂര്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ നടത്താന്‍ ഉന്നതതലയോഗ തീരുമാനം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് തൃശൂര്‍ പൂരം മികച്ച നിലയില്‍ ആഘോഷിക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂ മന്ത്രി കെ രാജന്‍, പി ബാലചന്ദ്രന്‍ എം എല്‍ എ, തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ദേവസ്വം പ്രിന്‍സിപ്പല്‍ സെകട്ടറി കെ ആര്‍ ജ്യോതിലാല്‍, തൃശൂര്‍ ഡി ഐ ജി എ. അക്‌ബര്‍, കലക്ടര്‍ ഹരിത വി കുമാര്‍, തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ആദിത്യ തുടങ്ങിയവര്‍ പങ്കെടുത്തു.

© 2022 Live Kerala News. All Rights Reserved.