തൃശൂര്‍: വെടിക്കെട്ടില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങ് മാത്രമാക്കുമെന്ന് ദേവസ്വങ്ങള്‍. ആന എഴുന്നള്ളിപ്പും കുടമാറ്റവും ഒഴിവാക്കാന്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ തീരുമാനിച്ചു. പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് നിരോധിക്കണമെന്ന ഹൈക്കോടതിയുടെ താത്കാലിക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. കോടതി പരാമര്‍ശം മൂലമുണ്ടായ ആശങ്ക മാറ്റിയില്ലെങ്കില്‍ ഒരാനയെ മാത്രം എഴുന്നള്ളിച്ച് പൂരം ചടങ്ങ് മാത്രമായാകും നടത്തുക. കോടതി പരാമര്‍ശം പൂരത്തിന്റെ സുഗഗമമായ നടത്തിപ്പിനെ ബാധിക്കുമെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. തൃശൂര്‍ പൂരം നടത്തിപ്പിന് സുപ്രീം കോടതി ഇളവ് നല്‍കിയിട്ടുണ്ട്.