പോപ്പുലർ ഫ്രണ്ടുകാർക്കു ഫയർഫോഴ്സ് പരിശീലനം; വിവാദം കൊഴുക്കുന്നു

ആലുവ: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കു അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ആലുവ ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പോപ്പുലർ ഫ്രണ്ട് അംഗങ്ങൾക്കു പരിശീലനം നൽകിയത്. അതേസമയം, മുകളിൽനിന്നുള്ള നിർദേശം വന്നതിനെത്തുടർന്നാണ് പരിശീലനം നൽകിയതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മറുപടി.

ഇതിനിടെ, സംഭവം വിവാദമായതോടെ പരിശീലനം നൽകിയ ഉദ്യോഗസ്ഥരോട് ഫയർ ഫോഴ്സ് മേധാവി ബി.സന്ധ്യ വിശദീകരണം തേടിയിട്ടുണ്ട്. ചട്ടലംഘനം ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ.

സംഭവത്തെക്കുറിച്ച് ആലുവ ഫയർ സ്റ്റേഷനിലേക്കു ആളുകൾ വിളിച്ചു ചോദിക്കുന്നതിന്‍റെ വോയ്സ് ക്ലിപ് അടക്കം പ്രചരിക്കുന്നുണ്ട്. മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് അവിടെ പോയി പരിശീലനം നൽകിയതെന്നാണ് ഇതിൽ പറയുന്നത്.

പോപ്പുലർ ഫ്രണ്ട് പുതുതായി രൂപം നൽകിയ, റെസ്ക്യൂ ആൻഡ് റിലീഫ് എന്ന സംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് പരിശീലനം അരങ്ങേറിയത്. ബുധനാഴ്ച ആലുവയിലായിരുന്നു പരിപാടി. അപകടത്തില്‍നിന്ന് ഒരാളെ രക്ഷിക്കാനുള്ള വിവിധ രീതികള്‍, അതിനായി ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം എന്നിവങ്ങനെയുള്ള വിവിധ കാര്യങ്ങൾക്കാണ് പ്രവര്‍ത്തകര്‍ക്ക് സേനാംഗങ്ങള്‍ പരിശീലനം നല്‍കിയത്.

ഉദ്ഘാടന വേദിയില്‍ വച്ചു തന്നെയായിരുന്നു പരിശീലനം. സംഭവത്തിന്‍റെ വാർത്തയും ചിത്രങ്ങളും പോപ്പുലർ ഫ്രണ്ട് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതോടെ സംഭവം വിവാദമായി. നിരവധി സംഭവങ്ങളിൽ പ്രതിക്കൂട്ടിലും സംശയത്തിന്‍റെ നിഴലിലും നിൽക്കുന്ന ഒരു പ്രസ്ഥാനത്തിനു പരിശീലനം നൽകിയതിനെതിരേ പല സംഘടനകളും രംഗത്തുവന്നു.

പോപ്പുലര്‍ ഫ്രണ്ടിനു പരിശീലനം നല്‍കിയതു ചട്ടലംഘനമെന്ന് ആരോപിച്ചു ബിജെപി ഉൾപ്പടെ രംഗത്തുവന്നു. ഇതോടെയാണ് അന്വേഷണം നടത്താന്‍ അഗ്നിശമനസേനാ മേധാവി ബി. സന്ധ്യ നിർദേശിച്ചത്. പരിശീലനം നല്‍കാനിടയായ സാഹചര്യം വിശദീകരിക്കാന്‍ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുൽദാസ്, എം സജാദ് എന്നിവരോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ ചട്ടലംഘനമൊന്നും നടന്നിട്ടില്ലെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. സന്നദ്ധ സംഘടനകള്‍, റസി‍‍ഡന്‍റ് അസോസിയേഷനുകള്‍ വിവിധ എന്‍ജിഒകള്‍ എന്നിവയ്ക്കു സാധാരണ പരിശീലനം നല്‍കാറുണ്ട്.

പോപ്പുലർ ഫ്രണ്ട് ഇതുപോലെ അധികാരികൾക്കു കത്തു നൽകുകയും അതു പ്രകാരം അവർക്കു പരിശീലനം നൽകുകയുമായിരുന്നെന്നു ഉദ്യോഗസ്ഥർ പറ‍യുന്നു. രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ വേദിയില്‍ വച്ചു പ്രവര്‍ത്തകര്‍ക്കു പരിശീലനം നല്‍കരുതെന്ന് ചട്ടമില്ലെന്നുമാണ് ഇവരുടെ വാദം.

ഇതിനിടെ, സംഭവത്തിൽ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തുവന്നു. ദു​ര​ന്ത​മു​ഖ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ന്ന പേ​രി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ പ്ര​വൃ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്നു സുരേന്ദ്രൻ ആരോപിച്ചു.

പാ​ക്കി​സ്ഥാ​നെ പോ​ലെ ഭീ​ക​ര​വാ​ദ സം​ഘ​ട​ന​ക​ൾ​ക്കു സ​ർ​ക്കാ​ർ ത​ന്നെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന സ്ഥ​ല​മാ​യി കേ​ര​ളം മാ​റി. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ സം​സ്ഥാ​ന​ത​ല പ​രി​പാ​ടി​യി​ലാ​ണ് അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി​യും പ​രി​ശീ​ല​നം ന​ൽ​കി​യ​തു​മെ​ന്ന​ത് ഉ​ന്ന​ത ഭ​ര​ണ നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ്.

ദേ​ശ​വി​രു​ദ്ധ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​ന​യ്ക്കു പ​രി​ശീ​ല​നം ന​ൽ​കി​യ അ​ഗ്നി​ശ​മ​ന സേ​നാ ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽനി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു

© 2024 Live Kerala News. All Rights Reserved.