ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍-മക്തൂമും മുന്‍ ഭാര്യ ഹയ രാജകുമാരിയും തമ്മില്‍ ബ്രിട്ടീഷ് കോടതിയില്‍ നടന്നിരുന്ന കേസില്‍ പ്രിന്‍സസ് ഹയക്ക് വിജയം. മക്കളുടെ കസ്റ്റഡി അവകാശവുമായി ബന്ധപ്പെട്ട കേസിലാണ് ഹയ വിജയിച്ചത്.
ജോര്‍ദാന്‍ രാജാവ് അബ്ദുല്ലയുടെ അര്‍ധ സഹോദരി കൂടിയായ പ്രിന്‍സസ് ഹയക്ക് രണ്ട് മക്കളുടെയും കസ്റ്റഡി അവകാശം കോടതി അനുവദിക്കുകയായിരുന്നു.
അല്‍-മക്തൂമിന്റെ ആറാമത്തെ ഭാര്യയായിരുന്നു പ്രിന്‍സസ് ഹയ.
എന്നാല്‍ ഹയയോടുള്ള അല്‍- മക്തൂമിന്റെ കീഴടക്കല്‍- കണ്‍ട്രോളിങ് മനോഭാവം സൂചിപ്പിക്കുന്നത്, മക്കളുടെ കസ്റ്റഡി അവകാശം അയാള്‍ക്ക് ലഭിക്കാന്‍ പാടില്ല, എന്നാണെന്നാണ് ജഡ്ജി സര്‍ ആന്‍ഡ്രൂ മക്ഫാള്‍ലേയ്ന്‍ നിരീക്ഷിച്ചത്.
പ്രിന്‍സസ് ഹയയെ അല്‍- മക്തൂം വലിയ രീതിയില്‍ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും അതുകൊണ്ട് തന്നെ ഇവരുടെ രണ്ട് കുട്ടികളെ മുഖത്തോട് മുഖം കാണാനുള്ള അവകാശം പോലും ദുബായ് ഭരണാധികാരിക്ക് ഇല്ലെന്നും കോടതി നിരീക്ഷിച്ചു.