700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു

ദുബായ്: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഇതോടെ കുടുംബവുമായി ഒത്തു ചേരാനും പുതുജീവിതം നയിക്കാനും മോചിതരാകുന്ന തടവുകാര്‍ക്ക് അവസരം ലഭിക്കും. തടവുകാരെ മോചിപ്പിക്കാനുള്ള നിയമ നടപടികള്‍ ദുബായ് പൊലീസുമായി ചേര്‍ന്ന് തുടങ്ങിയതായി ദുബായ് അറ്റോര്‍ണി ജനറല്‍ എസ്സം ഇസ്സ അല്‍ ഹുമൈദാന്‍ അറിയിച്ചു.