കോഴിക്കോട്: മുസ്‌ലിം സ്ത്രീകള്‍ സമരം ചെയ്യേണ്ടതില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി. സമരം ചെയ്യേണ്ടത് പുരുഷന്മാരാണെന്നും മതിയാകുന്നില്ലെങ്കില്‍ മാത്രമാണ് സ്ത്രീകള്‍ സമരത്തിന് ഇറങ്ങേണ്ടതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.
നമുക്ക് മുസ്‌ലിമായി ജീവിക്കാന്‍ ഈ രാജ്യം അനുവദിക്കുന്നുണ്ട്. അത് നാം തന്നെ പറഞ്ഞ് ഇല്ലാതാക്കേണ്ട. മുസ്‌ലിമിന്റെ വേഷത്തില്‍, പര്‍ദ ധരിച്ചു വന്ന്, മുഖം മറച്ച്, തക്ബീറ് ചൊല്ലി സമരം ചെയ്യാന്‍ മുസ്‌ലിം പെണ്‍കുട്ടികളോട് ഇസ്‌ലാം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയെ കോളേജില്‍ ചെല്ലുമ്പോള്‍ ഔറത്ത് മറക്കാന്‍ അനുവദിക്കുകയില്ല. തുണി അഴിക്കണം എന്ന് കോളേജുകള്‍ പറയുന്നുണ്ടങ്കില്‍ പോകേണ്ടതില്ല. കാരണം അത് ഫര്‍ള് അയ്‌ന്(വ്യക്തിപരമായ ബാധ്യത) അല്ല അത് ഫര്‍ള് കിഫാ(സാമൂഹ്യപരമായ ബാധ്യത)ആണ്.