കണ്ണൂര്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു; രണ്ടു പേര്‍ പിടിയില്‍

കണ്ണൂര്‍: ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊന്നു. പയ്യാമ്പലത്തെ സൂഫിമക്കാന്‍ ഹോട്ടല്‍ ഉടമയായ തായെത്തെരുവ് ജസീര്‍ (35)ആണ് മരിച്ചത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണം. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റതിനെ തുടര്‍ന്നാണ് ജസീര്‍ മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.ആയിക്കര പാലത്തിന് അടുത്ത് രാത്രി 12.45ന് ആണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് രണ്ട് പോരെ പിടി കൂടി.റബീയ്, ഹനാന്‍ എന്നിവരാണ് പിടിയിലായത്.പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.