പയ്യാവൂരില്‍ പുഴയില്‍ മുങ്ങി മരിച്ച കുട്ടികള്‍ നാടിന്റെ ദു:ഖമായി; അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങള്‍ നാളെ സംസ്‌കരിക്കും

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ പുഴയില്‍ മുങ്ങി മരിച്ച അഞ്ചുകുട്ടികള്‍ നാടിന്റെ ദു:ഖമായിരിക്കുന്നു. പയ്യാവൂര്‍ പഞ്ചായത്തിലെ ചമതച്ചാല്‍ പുഴയില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അഞ്ച്  കുട്ടികളുടെയും
മൃതൃദേഹങ്ങള്‍ നാളെ സംസ്‌കരിക്കും. ഒരു കുടുംബത്തിലെ ജ്യേഷ്ഠാനുജന്‍മാരായ കുറ്റിക്കാട്ടില്‍ ജോസ്, അക്കാംപറമ്പില്‍ സജി എന്നിവരുടെ മക്കളാണ് മരിച്ചത്.ഒരീജ, സെബാന്‍, അഖില്‍, ആയല്‍, മാണിക് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ടിലെയും സെന്റ് ആന്‍സിലെയും വിദ്യാര്‍ത്ഥികളാണിവര്‍. നാലു കുട്ടികളെയും ആദ്യം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചാമത്തെ കുട്ടിയെ പിന്നീടാണ് കണ്ടെത്തിയത്. അടുത്തുള്ള ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടികള്‍. അപകടമറിഞ്ഞ് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും കനത്ത ഒഴുക്കുണ്ടായതിനാല്‍ രക്ഷിക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.