കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു; പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപണം;കൊലപാതകത്തിന് കാരണം രാഷ്ട്രീയ സംഘര്‍ഷം അല്ലെന്ന് പൊലീസ്

കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.  സിറ്റി പൂവളപ്പ് ഫാറൂഖ് (45) ആണു മരിച്ചത്.   സിറ്റി ബര്‍മ്മ ഹോട്ടല്‍ പരിസരത്ത് രാവിലെ 11.15 ഓടെയാണ് സംഭവം. കഴുത്തിനും വയറിനും വെട്ടേറ്റ ഫാറൂഖിനെ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.കൊലപാതകത്തിന് പിന്നില്‍ മുസ്ലിംലീഗാണെന്നാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.അതെസമയം ഫാറുഖിന്റെ കൊലപാതകം രാഷ്ട്രീയ സംഘര്‍ഷം അല്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വെത്തിലപ്പിളളി റൗഫ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.