പാര്‍ട്ടി സമ്മേളനം കൊവിഡ് മാനദണ്ഡം പാലിച്ച് ;മമ്മൂട്ടിക്ക് കൊവിഡ് വന്നത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണോ? കോടിയേരി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്നു.എന്നാല്‍ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളുള്ള കാറ്റഗറിയില്‍ നിന്നും ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നതോടെ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി സമ്മേളനങ്ങളെല്ലാം നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചു കൊണ്ടാണ്. സോണുകള്‍ നിശ്ചയിച്ചതും കാറ്റഗറി നിശ്ചയിച്ചതും ഗവണ്‍മെന്റാണ്. സിപിഎം അത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും സമര്‍പ്പിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണോ കൊവിഡ് പിടിപെടുന്നതെന്നും കോടിയേരി ചോദിച്ചു. പ്രതിപക്ഷ നേതാവ് വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സംസ്ഥാന സമ്മേളനവുും അത്തരത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. സിപിഎമ്മിന്റെ ആളുകള്‍ക്കെല്ലാം രോഗം പരത്തണമെന്ന ആഗ്രഹം സിപിഎമ്മിനുണ്ടാവുമോ. നടന്‍ മമ്മൂട്ടിക്ക് കൊവിഡ് ബാധിച്ചത് പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്തതു കൊണ്ടാണോയെന്നും കോടിയേരി ചോദിച്ചു. ‘ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണോ രോഗം ബാധിക്കുന്നത്. മമ്മൂട്ടി ഏത് സമ്മേളനത്തിലാണ് പങ്കെടുത്തത്. എത്രയോ പ്രഗല്‍ഭര്‍ രോഗബാധിതരായ റിപ്പോര്‍ട്ട് വന്നു കൊണ്ടിരിക്കുകയല്ലേ. അവരൊക്കെ സിപിഎം സമ്മേളനത്തില്‍ പങ്കെടുത്തവരാണോ,’ കോടിയേരി ബാലകൃഷണന്‍ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.