മഞ്ജു വാര്യരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായി മഞ്ജു വാര്യര്‍ സിനിമക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ മഞ്ജു പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.ആശംസ പോസ്റ്റ് പിന്‍വലിച്ചതിനാണ് മഞ്ജുവിനെതിരെ ശ്രീജിത്ത് പണിക്കര്‍ രംഗത്ത് വന്നത്.
‘സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക. സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക. വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക. ശേഷം ആ പോസ്റ്റും മുക്കുക. ഹൗ, നിലപാട്! ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍,’ എന്നാണ് ശ്രീജിത്ത് കുറിച്ചത്.എന്നാല്‍ മഞ്ജുവിനെ പരിഹസിച്ചുള്ള പോസ്റ്റില്‍ ശ്രീജിത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.കഴിഞ്ഞ 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് മേപ്പടിയാനിലെ നായിക.
ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റ്
സിനിമയ്ക്ക് ആശംസാ പോസ്റ്റിടുക.
സിനിമ ഇറങ്ങുമ്പോള്‍ പോസ്റ്റ് മുക്കുക.
വേറൊരു പോസ്റ്റില്‍ പൊങ്കാല ഏറ്റുവാങ്ങുക.
ശേഷം ആ പോസ്റ്റും മുക്കുക.
ഹൗ, നിലപാട്!
ല്യാഡി ശൂപ്പര്‍ ശുഡാപ്പി ശ്റ്റാര്‍!