മഞ്ജു വാര്യര്‍ പ്രതിഫലം കുത്തനെ കൂട്ടി; തുടര്‍ച്ചയായ ബോക്‌സോഫീസ് പരാജയങ്ങള്‍ താരത്തിന് പ്രശ്‌നമില്ല

കൊച്ചി: ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യരുടെ തിരിച്ചുവരവ്. ചിത്രത്തിനു വേണ്ടി മഞ്ജു വാങ്ങിയത് 60 ലക്ഷം രൂപയാണ്. മലയാളത്തെ സംബന്ധിച്ച് നായികമാര്‍ക്ക് 60 ലക്ഷം രൂപ പ്രതിഫലം എന്നത് വലിയ തുകയാണ്. എന്നാല്‍ തിരിച്ചുവരവിലെ മഞ്ജുവിന്റെ മിക്ക സിനിമകളും ബോക്‌സോഫീസില്‍ വിജയിക്കുന്നില്ല. എന്നിട്ടും മഞ്ജു പ്രതിഫലം കുത്തനെ കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതിഫലം 75 ലക്ഷമായാണ് ഉയര്‍ത്തിയതെന്നാണ് വാര്‍ത്തകള്‍. ഒടുവില്‍ റിലീസ് ചെയ്ത കരിങ്കുന്നം സിക്‌സസിനും 60 ലക്ഷം തന്നെയായിരുന്നു മഞ്ജുവിന് ലഭിച്ച പ്രതിഫലം.

© 2024 Live Kerala News. All Rights Reserved.