ദിലീപിന് പിന്നാലെ മഞ്ജു വാര്യരും വിവാഹത്തിലേക്ക്? 2017 ല്‍ വിവാഹം ? വരന്‍ സിനിമാ രംഗത്തുനിന്നുതന്നെ?

ദിലീപ് കാവ്യമാധവനെ വിവാഹം കഴിച്ചതോടെ ഏറെ കാലത്തെ ഗോസിപ്പുകള്‍ക്ക് വിരാമമാകുകയായിരുന്നു. എന്നാല്‍ സിനിമാ ലോകത്ത് നിന്നും മറ്റൊരു വാര്‍ത്ത കൂടി വന്നിരിക്കുന്നു. മഞ്ജു വാര്യരും രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നതായി വാര്‍ത്തകള്‍. സിനിമാ മംഗളമാണ് മഞ്ജുവിന്റെ രണ്ടാം വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവിട്ടത്. 2017 ല്‍ മഞ്ജു വിവാഹം കഴിയ്ക്കുന്ന എന്ന ചോദ്യത്തോടെയുള്ള കവര്‍ച്ചിത്രമാണ് ഇപ്പോള്‍ ഈ വാര്‍ത്തയ്ക്ക് ആധാരം.

05-1480917050-manju-second-marriage-01

2017 വിവാഹം വിവാഹം കഴിക്കില്ലെന്ന അന്തിമ തീരുമാനത്തിലല്ല മഞ്ജുവെന്നും കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുകയാണെങ്കില്‍ 2017 ല്‍ മഞ്ജുവിന്റെ വിവാഹം നടക്കുമെന്നുമാണു പറയുന്നത്. മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന രീതിയിലാണ് സിനിമാ മംഗളം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമാ രംഗത്തുനിന്ന് തന്നെയാകും പുതിയ പങ്കാളിയെ കണ്ടെത്തുകയെന്നും സൂചനയുണ്ട്. മഞ്ജുവിന്റെ തിരിച്ചുവരവ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെയാണ്.

© 2024 Live Kerala News. All Rights Reserved.