കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി;സ്വത്ത് ആര്‍ക്കൊക്കെ നല്‍കണം എന്ന് ചുമരില്‍ എഴുതി വെച്ചു

ശാസ്താംകോട്ട: കൊല്ലം മണ്‍റോത്തുരുത്തില്‍ ഭാര്യയെ വെട്ടിക്കൊന്നതിന് ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. നെന്മേനി സ്വദേശി പുരുഷോത്തമനാണ്(75)ഭാര്യയെ കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രിയാണ് സംഭവം നാട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. പുരുഷോത്തമന്‍ മാനസികരോഗത്തിന് ചികിത്സിയില്‍ ആയിരുന്നു എന്ന് പൊലീസ് പറഞ്ഞു.പുരുഷോത്തമനും വിലാസിനിയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.വീടിന് അകത്ത് മുറിയില്‍ തൂങ്ങി നിന്ന നിലയിലാണ് പുരുഷോത്തമനെ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ വിലാസിനിയെ(65) രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. സ്വയം മരിക്കുകയാണ്. സ്വത്ത് ആര്‍ക്കൊക്കെ നല്‍കണം എന്നും മുറിയുടെ ചുവരില്‍ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഭാര്യയെ കൊന്നതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ അനുമാനം.വീടിന് പുറത്ത് പത്രം എടുക്കാതെ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തി. പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.