മെഗാ തിരുവാതിരയിലെ വരികള്‍ പിണറായി സ്തുതിയല്ല;മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്; ഗാനരചയിതാവ് പൂവരണി കെ.വി.പി. നമ്പൂതിരി

തിരുവനന്തപും: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരയിലെ വരികള്‍ പിണറായി സ്തുതിയല്ലെന്ന് ഗാനരചയിതാവ് പൂവരണി കെവിടി നമ്പൂതിരി.മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പിണറായി വിജയനെ പുകഴ്ത്താന്‍ പാര്‍ട്ടി ആവശ്യപ്പെട്ടില്ല. പാര്‍ട്ടിയെ കുറിച്ച് പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും പിണറായി പുകഴ്ത്താന്‍ നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും പൂവരണി നമ്പൂതിരി പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിനോടിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അതേസമയം, തിരുവാതിരകളി നടത്തിയതില്‍ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് ജില്ലാ നേതൃത്വവും പറഞ്ഞിരുന്നു. ഒമിക്രോണ്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മെഗാ തിരുവാതിരകളി നടത്തിയതില്‍ പ്രതിഷേധം ശക്തമാകുകയാണ്.തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് അഞ്ഞൂറിലേറെ പേര്‍ പങ്കെടുത്ത സമൂഹ തിരുവാതിര സിപിഎം സംഘടിപ്പിച്ചത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും അടക്കമുള്ള നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം മുനീറിന്റെ പരാതിയില്‍ നടത്തിയ മെഗാ തിരുവാതിരക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 550 പേര്‍ക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602