ഒമിക്രോണ്‍ അവസാന വകഭേദമല്ല, മരണനിരക്ക് ഉയരും; മുന്നറിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തില്‍ വീണ്ടും മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ആഗോളതലത്തില്‍ ഒമിക്രോണ്‍ വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നുവെന്നും ഇത് നിസാരമായ വകഭേദമാണെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നുമാണ് സംഘടന കഴിഞ്ഞ ദിവസം പറഞ്ഞത്.ഒമിക്രോണ്‍ എന്നത് കൊവിഡിന്റെ അവസാനമായിരിക്കും, ഒടുവിലത്തെ വകഭേദമായിരിക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് ഡബ്ല്യു.എച്ച്.ഒ.ഒമിക്രോണ്‍, ഡെല്‍റ്റ പോലുള്ള മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര ഗുരുതരമല്ലെന്നും മരണനിരക്ക് താരതമ്യേന കുറവാണെന്നുമുള്ള തരത്തില്‍ പ്രചരണങ്ങള്‍ വരുന്നതിനിടെയാണ് ഡബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.ഡെല്‍റ്റ വകഭേദത്തെ മറികടക്കുന്ന രീതിയിലാണ് ഒമിക്രോണ്‍ പടരുന്നതെന്നും പല രാജ്യങ്ങളിലും ആശുപത്രികള്‍ രോഗികളെ ഉള്‍ക്കൊള്ളാനാവാതെ വെല്ലുവിളി നേരിടുകയാണെന്നും ലോകാരോഗ്യ സംഘടന ചീഫ് ടെഡ്രോസ് അഥാനൊം പ്രതികരിച്ചു.ഫ്രാന്‍സ്, ഗ്രീസ്, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ കൊവിഡ് കണക്കുകള്‍ പുതിയ റെക്കോര്‍ഡുകളിലെത്തിയിരിക്കുകയാണ്. പലയിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ലക്ഷം പിന്നിട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.