തിരുവനന്തപുരത്ത് വന്‍ തീപിടുത്തം; തീപിടിച്ചത് നഗരത്തിലെ ആക്രിക്കടയുടെ ഗോഡൗണില്‍;സമീപവാസികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപമാണ് തീപിടിത്തം ഉണ്ടായത്.കിള്ളിപ്പാലത്തിലെ ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. ഇതിനോട് ചേര്‍ന്ന് അഞ്ചോളം കടകളും ഒരു വീടുമുണ്ട്.ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ് തീപിടിത്തമുണ്ടായത്. സ്ഥലത്ത് തീയണയക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ചെറിയ പുകയായി തുടങ്ങിയ ശേഷം പെട്ടെന്ന് വലിയ തീഗോളമായി മാറുകയായിരുന്നുവെന്ന് സ്ഥലത്തുള്ളവര്‍ പറയുന്നു. അതേസമയം തീപിടിച്ച ആക്രിക്കടയുടെ ഗോഡൗണില്‍ ആരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്.രണ്ട് വശങ്ങളില്‍ നിന്ന് വെള്ളം ചീറ്റി തീയണക്കാനാണ് ശ്രമിക്കുന്നത്.ത്തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.