ന്യൂഡല്‍ഹി: തലസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. യാതൊരുവിധ യാത്രയും നടത്താത്തവര്‍ക്കും രോഗം ബാധിക്കുന്നതായി കണ്ടെത്തിയട്ടുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളില്‍ 46 ശതമാനവും ഒമിക്രോണ്‍ രോഗികളാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 263 ഒമിക്രോണ്‍ രോഗികളാണ് ഡല്‍ഹിയിലുള്ളത്. ഇതില്‍ 115 പേര്‍ മാത്രമാണ് വിദേശ യാത്ര നടത്തിയത്. ഇതിന് പുറമേ 923 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ ഇല്ലയോ എന്നത് അടുത്ത ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യോഗത്തില്‍ തീരുമാനിക്കും.രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നിട്ടുണ്ട്. ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഡല്‍ഹി കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നത് മഹാരാഷ്ടയാണ്. 253 കേസുകളാണ് ഉളളത്. കോവിഡ് വ്യാപനത്തിലും മഹാരാഷ്ട്ര മുന്നിലാണ്. മുംബൈയില്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജനുവരി ഏഴ് വരെ സെക്ഷന്‍ 144 പ്രഖ്യാപിച്ചട്ടുണ്ട്.ഗുജറാത്തും, രാജസ്ഥാനും ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്താണ്. പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഗുജറാത്ത് 97, രാജസ്ഥാന്‍ 69, കേരളം 65 എന്നിങ്ങനെയാണ് കണക്കുകള്‍. രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഇന്ന് മുതല്‍ കേരളത്തില്‍ രാത്രികാല നിയന്തണങ്ങള്‍ നിലവില്‍ വരും.