രാജ്യത്ത് ഒമിക്രോണ്‍ കൂടുന്നു;രോഗികളുടെ എണ്ണം 781 ആയി;ഡല്‍ഹിയില്‍ മാത്രം 238 കേസുകള്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വര്‍ദ്ധിക്കുന്നു.രോഗികളുടെ എണ്ണം 781 ആയി ഉയര്‍ന്നു.ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത് 781 കേസുകളില്‍ 238 കേസുകളും ഡല്‍ഹിയിലാണ്. മഹാരാഷ്ട്രയിലാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത്. നിലവില്‍ 167
രാജ്യത്ത് ഒമിക്രോണ്‍ കൂടുന്നു;രോഗികളുടെ എണ്ണം 781 ആയി;ഡല്‍ഹിയില്‍ മാത്രം 238 കേസുകള്‍

രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് നില്‍ക്കുന്നത് ഗുജറാത്താണ്. ഗുജറാത്തില്‍ 73 രോഗികളാണുള്ളത്. ഇതിന് പുറമേ കേരളത്തില്‍ 65, തെലങ്കാനയില്‍ 62, രാജസ്ഥാനില്‍ 46 എന്നിങ്ങനെയാണ് കണക്കുകള്‍. ഒമൈക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രാത്രി കര്‍ഫ്യൂ അടക്കമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഡല്‍ഹിയില്‍ കോളജുകളും, സ്‌കൂളുകളും അടച്ചിടും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം ആളുകളെ പ്രവേശിപ്പിച്ച് കാലത്ത് എട്ട് മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം. പൊതുസ്ഥലങ്ങളില്‍ എല്ലാം ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കടകള്‍, മാളുകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം തുറന്ന് പ്രവര്‍ത്തിക്കും. ഹരിയാനയിലും, പഞ്ചാബിലും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയട്ടുണ്ട്. കേരളത്തിലും നാളെ മുതല്‍ രാത്രി 10 മൂതല്‍ കാലത്ത് 5 വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. ജനുവരി 2 വരെയാണ് കേരളത്തില്‍ നിയന്ത്രണങ്ങള്‍.രാജ്യത്ത് ഇപ്പോളും കൊവിഡ് ഭീതി ഒഴിയാത്ത സാഹചര്യമാണ്.

© 2024 Live Kerala News. All Rights Reserved.