ഒമിക്രോണ്‍; റാലികള്‍ നിരോധിക്കണം; യുപി തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ഹൈക്കോടതി

അലഹബാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഓമിക്രോണ്‍ വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ യു.പി തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ഥിച്ച് അലഹബാദ് ഹൈകോടതി.തെരഞ്ഞെടുപ്പ് ഒന്ന് അല്ലെങ്കില്‍ രണ്ട് മാസത്തേക്കോ മാറ്റിവെക്കണമെന്നാണ് ആവശ്യം. റാലികള്‍ നിരോധിക്കാന്‍ പ്രധാനമന്ത്രി നടപടിയെടുക്കണമെന്നും ജസ്റ്റിസ് യാദവ് ആവശ്യപ്പെട്ടു. കോടതികളില്‍ നൂറുകണക്കിനു കേസുകള്‍ ലിസ്റ്റ് ചെയ്യുകയും വന്‍ജനക്കൂട്ടം എത്തുകയും ചെയ്യുന്നത് ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് കോടതി യുപി തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചത്.ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാം തരംഗത്തിനു സാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.