പിടി തോമസ്;നഷ്ടമായത് ശ്രദ്ധേയനായ പാര്‍ലിമെന്റേറിയനെയെന്ന് മുഖ്യമന്ത്രി; അപ്രതീക്ഷിത വിയോഗം, നഷ്ടമായത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ. സുധാകരന്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസിന്റെ നിര്യാണത്തില്‍ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പാര്‍ലിമെന്റേറിയനെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.തന്റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പി.ടി തോമസ് എന്നും അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിത വിയോഗമാണെന്നും നഷ്ടമായത് വിശ്വസ്തനായ സഹപ്രവര്‍ത്തകനെയാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.അര്‍ബുദ രോഗബാധിതനായി വെല്ലൂരില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റും, 2016 മുതല്‍ തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് നിലവില്‍ പി.ടി തോമസ്.

© 2023 Live Kerala News. All Rights Reserved.