പള്‍സര്‍ സുനി മനുഷ്യക്കടത്തു സംഘത്തിലെ കണ്ണി; സുനി വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്ത് പോയി’;വെളിപ്പെടുത്തലുമായി പി.ടി.തോമസ്

തിരുവനന്തപുരം: യുവനടിയെ ഓടുന്ന വണ്ടിയില്‍ വെച്ച് ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തു പോയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി തൃക്കാക്കര എംഎല്‍എ പി.ടി. തോമസ്. മനുഷ്യക്കടത്തു സംഘത്തിലെ മുഖ്യ കണ്ണിയാണ് സുനി. . ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.തനിക്ക് ഏറെ വിശ്വാസമുള്ള ആളാണ് ഈ വിവരം നല്‍കിയത്. ഇയാള്‍ മനുഷ്യക്കടത്തിന് ആരെയൊക്കെയാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തണം. സുനിയുടെ വ്യാജ പാസ്‌പോര്‍ട്ടിനെക്കുറിച്ചും വിദേശയാത്രയെയും കുറിച്ച് അന്വേഷിക്കണം. ഇടക്കാലത്ത് സിനിമയില്‍ എത്തിയവരില്‍ പലരും ഇവിടെനിന്ന് മാറിപ്പോയതായി കേള്‍ക്കുന്നു. അവര്‍ ആരെങ്കിലും ഈ മനുഷ്യക്കടത്തില്‍ അകപ്പെട്ടതാണോയെന്നും അന്വേഷിക്കണം. വിഷയത്തിലെ മുഖ്യമന്ത്രിയുടെ നിലപാട് കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും പി.ടി.തോമസ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.