ജറുസലേം:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രോഗബാധിതര്‍ കൂടിവരുന്ന സാഹചര്യത്തില്‍ നാലാം ഡോസ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ഇസ്രായേല്‍. ഒമിക്രോണ്‍ ബാധിച്ച് രാജ്യത്ത് ഒരാള്‍ മരണപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. 60 വയസിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് നാലാം ഡോസ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. കോവിഡ് വിദഗ്ധസമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.മൂന്നാം ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷമാണ് നാലാം ഡോസ് എടുക്കേണ്ടതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വാക്‌സിന്റെ രണ്ട്, മൂന്ന് ഡോസുകള്‍ തമ്മിലുള്ള ഇടവേളയും ഇസ്രായേല്‍ കുറച്ചിട്ടുണ്ട്. അഞ്ച് മാസത്തില്‍ നിന്ന് മൂന്ന് മാസമാക്കിയാണ് ഇടവേള കുറച്ചത്. നാലാം ഡോസ് നല്‍കാനുള്ള തീരുമാനം അത്ര എളുപ്പമുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.