യുഎസില്‍ ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം; മരിച്ചത് വാക്‌സിന്‍ സ്വീകരിക്കാത്ത വ്യക്തി

വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് യുഎസില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ എടുക്കാത്ത ടെക്സാസ് സ്വദേശിയാണ് മരിച്ചത്.വാക്‌സിന്‍ സ്വീകരിക്കാത്ത 50നും 60നും ഇടയില്‍ പ്രായമുള്ള വ്യക്തിയാണ്് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു.യു.എസില്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ ഒമിക്രോണ്‍ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഈ വിഷയത്തില്‍ പ്രതികരിച്ചില്ല.ഒമിക്രോണ്‍ ബാധിച്ചുള്ള ആദ്യത്തെ പ്രാദേശിക മരണമാണ് ഇയാളെന്ന് കൗണ്ടി ജഡ്ജി ലിന ഹിഡാല്‍ഗോ ട്വീറ്റ് ചെയ്തു. ”ദയവായി – വാക്സിന്‍ എടുത്ത് പ്രതിരോധം നേടൂ,” ഹിഡാല്‍ഗോ പറഞ്ഞു.ഒമിക്രോണ്‍ ബാധിച്ചുള്ള ആഗോളതലത്തിലെ ആദ്യത്തെ മരണം ബ്രിട്ടനിലാണ്. ബ്രിട്ടനില്‍ ഇതിനോടകം 12 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിച്ചു, 104 പേര്‍ നിലവില്‍ ആശുപത്രിയിലാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡൊമിനിക് റാബ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.