ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം ഉയര്‍ന്നു വന്നിരിക്കുകയാണ്.ഒമിക്രോണ്‍ കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുമെന്ന്് ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് ഗുരുതരമായ രോഗലക്ഷണങ്ങള്‍ കുറവാണ്. എന്നാല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ ആളുകളിലേക്ക് പടരാനുള്ള ശേഷി ഒമിക്രോണിനുണ്ട്. ഈ വര്‍ഷം ആദ്യം രാജ്യത്ത് കണ്ടെത്തിയ ഡെല്‍റ്റ വേരിയന്റാണ് ലോകത്തിലെ മിക്ക കൊറോണ വൈറസ് അണുബാധകള്‍ക്കും കാരണം.ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തിയത്. നിരവധി തവണ ജനിതകവ്യതിയാനം നടന്നിട്ടുള്ള വകഭേദമാണ് ഒമിക്രോണ്‍. ഡിസംബര്‍ ഒമ്പത് വരെയുള്ള വിവരങ്ങള്‍ അനുസരിച്ച് 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഡെല്‍റ്റയുടെ വ്യാപനം കുറവായ ദക്ഷിണാഫ്രിക്കയിലും ഡെല്‍റ്റ കൂടുതലായുള്ള ബ്രിട്ടനിലും പുതിയ വകഭേദം വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയാണ്. ഒമിക്രോണിനെ കുറിച്ചുള്ള ആദ്യകാല തെളിവുകള്‍ സൂചിപ്പിക്കുന്നത് വാക്‌സിന്റെ പ്രതിരോധത്തെ ബാധിക്കാനും, ഫലപ്രാപ്തി കുറയ്ക്കാനും വകഭേദത്തിന് കഴിയുന്നുണ്ട് എന്നാണെന്ന് സംഘടന വ്യക്തമാക്കി. ഇത് സാമൂഹിക വ്യപനത്തിനും കാരണമാകും.