ഒമിക്രോണ്‍; കേരളത്തില്‍ കടുത്ത ജാഗ്രത;ഹൈ റിസ്‌ക്ക് പട്ടികയിലുള്ളവരുടെ പരിശോധന ഇന്ന്

തിരുവനന്തപുരം:കേരളത്തില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത ജാഗ്രതയില്‍. യുകെയില്‍നിന്നു വന്ന എറണാകുളം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അബുദാബി വഴിയാണ് ഇയാള്‍ കൊച്ചിയിലെത്തിയത്.രോഗബാധിതനൊപ്പം വിമനത്തിലെത്തിയ ഹൈ റിസ്‌ക്ക് പട്ടികയിലുള്ളവരുടെ പരിശോധന ഇന്ന് നടത്തും. ആറാം തീയതി അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഇത്തിഹാദ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചരിക്കുന്നത്. രോഗബാധിതനൊപ്പം വിമാനത്തില്‍ 149 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 26 മുതല്‍ 32 വരെയുള്ള സീറ്റുകളിലെ യാത്രക്കാരെയാണ് ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെടുത്തി ക്വാറന്റൈന്‍ ചെയ്തത്.ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് ഒമിക്രോണ്‍ പോസിറ്റീവ് സ്ഥിരീകരിച്ചത്.

© 2025 Live Kerala News. All Rights Reserved.