ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കേസെടുത്ത് പൊലീസ്;കണ്ടാലറിയുന്ന പതിനായിരം പേര്‍ക്കെതിരെ കേസെടുത്തു;കേസ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്

കോഴിക്കോട് : മുസ്ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ് പൊലീസ് കേസെടുത്തു. നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 10,000 പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, അന്യായമായ സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.റാലിയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചതിനാലാണ് കേസെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ വഖഫ് സംരക്ഷണ റാലി നടത്തിയിരുന്നത്.വഖഫ് സംരക്ഷണ റാലി സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നിയമപരമായ നടപടി കൂടി വന്നിരിക്കുന്നത്

© 2024 Live Kerala News. All Rights Reserved.