മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു; അഞ്ച് മന്ത്രിമാരും സിറ്റിംഗ് സീറ്റില്‍ മത്സരിക്കും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ലീഗിന്റെ അഞ്ച് മന്ത്രിമാരും സിറ്റിംഗ് സീറ്റില്‍ മത്സരിക്കും. സമദാനിക്കും കെ.എന്‍.എ ഖാദറിനും സീറ്റില്ല. വേങ്ങരയില്‍ കുഞ്ഞലാക്കുട്ടി മത്സരിക്കും, കോഴിക്കോട് സൗത്ത് മുനീര്‍ മത്സരിക്കും, തിരൂരങ്ങാടിയില്‍ പി.കെ അബ്ദുറബ്ബ് മത്സരിക്കും, ഏറനാട് പി.കെ ബഷീര്‍ മത്സരിക്കും, കൊടുവള്ളി എം.എ റസാഖ് മാസ്റ്റര്‍ മത്സരിക്കും, ബാലുശ്ശേരി യു.സി രാമന്‍ മത്സരിക്കും, മലപ്പുറം പി. ഉബൈദുള്ള മത്സരിക്കും, കാസര്‍കോഡ് പി.എം.എ സലാം മത്സരിക്കും, മണ്ണാര്‍ക്കാട് പി.എം.എ ഷംസുദ്ദീന്‍ മത്സരിക്കും, താനൂര്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി മത്സരിക്കും, തിരൂരങ്ങാടി പി.കെ അബ്ദുറബ്ബ് മത്സരിക്കും, മഞ്ചേരി എം. ഉമ്മര്‍ മാസ്റ്റര്‍ മത്സരിക്കും, മങ്കട ടി.എ അഹമ്മദ് കബീര്‍ മത്സരിക്കും, മഞ്ഞളാം കുഴി അലി പെരിന്തല്‍മണ്ണയില്‍ മത്സരിക്കും, വി.കെ ഇബ്രാഹീം കുഞ്ഞ് കളമശ്ശേരിയില്‍ മത്സരിക്കും.

© 2024 Live Kerala News. All Rights Reserved.