ഇ. അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു;നില അതീവ ഗുരുതരം;രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയായിരുന്നു സംഭവം

ന്യൂഡല്‍ഹി: മുസ്‌ലീം ലീഗ് നേതാവും എം.പിയുമായ ഇ. അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.മുസ് ലിം ലീഗിലെ മുതിർന്ന നേതാവായ ഇ. അഹമ്മദ് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പിയാണ്. കഴിഞ്ഞ മൻമോഹൻ സിങ്് സർക്കാറിൽ വിദേശകാര്യം, റെയിൽവേ അടക്കമുള്ള വകുപ്പുകളിൽ സഹമന്ത്രി സ്ഥാനം വഹിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.