തന്റെ കൈ കെട്ടിയിടുന്നു;ചാന്‍സലര്‍ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണം;പദവി ഒഴിയാന്‍ തയ്യാര്‍;സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം:സര്‍വകലാശാലകളിലെ സര്‍ക്കാര്‍ ഇടപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.കണ്ണൂര്‍,കാലടി യൂനിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് കത്തയച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ പരസ്യപ്രതികരണം നടത്തുന്നത്.ഉന്നതപദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നു. തിരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.സര്‍വകലാശാല പ്രവര്‍ത്തനങ്ങളില്‍ തന്റെ കൈ കെട്ടിയിടാന്‍ ശ്രമം നടക്കുന്നു. ചാന്‍സലര്‍ ഭരണഘടന പദവിയല്ലാത്തതിനാല്‍ ഒഴിയാന്‍ തയ്യാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം ചട്ടം പാലിച്ചുകൊണ്ട് അല്ല നടത്തിയത്. സര്‍ക്കാരിന്റെ നിലപാടിന് മുന്നില്‍ തനിക്ക് വഴങ്ങേണ്ടി വരികായിരുന്നു എന്നും ഗവര്‍ണര്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയരിക്കുന്നത്. സര്‍വകലാശാലയില്‍ ചട്ടലംഘനങ്ങളാണ് നടക്കുന്നത്. തന്റെ നീതി ബോധം വിട്ട് പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിന്റെ രാഷ്ട്രീയ നിയമനങ്ങള്‍ക്ക് താന്‍ കൂട്ടു നില്‍ക്കില്ല. അതിനാല്‍ മുഖ്യമന്ത്രിക്ക് ചാന്‍സലറുടെ പദവി ഏറ്റെടുക്കാം. അതിനായുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നാല്‍ മടികൂടാതെ അതില്‍ ഒപ്പ് ഇട്ട് തരാമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞു.എട്ടാം തീയതിയാണ് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സ്ലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. കണ്ണൂര്‍, സംസ്‌കൃതം സര്‍വകലാശാലകളില്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള നിയമനങ്ങളാണ് നടക്കുന്നത്. ഇതിനായി പരസ്പര വിരുദ്ധമായ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നും കത്തില്‍ പറയുന്നു. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസി നിര്‍ണയ സമിതി ഉണ്ടായിരിക്കെ അത് പിരിച്ചുവിട്ടിട്ടാണ് സര്‍ക്കാര്‍ നിലവിലെ വിസിക്ക് പുനര്‍ നിയമനം നടത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.