കാസര്‍ഗോഡ് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെര്‍ളയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പെര്‍ള സ്വദേശിയായ ഉഷയെയാണ് ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.ഇരുവരും വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ചാണ് കൊലപാതകം ഉണ്ടായത്.രാവിലെ അയല്‍വാസികളാണ് ഉഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു ശേഷം അശോകന്‍ കടന്നുകളഞ്ഞിരുന്നു. ഉഷയുടെ ശരീരത്തില്‍ നിറയെ വെട്ടേറ്റ നിലയിലാണ്. ഇരുവരും പതിവായി വഴക്കുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

© 2022 Live Kerala News. All Rights Reserved.