ഡല്‍ഹിയിലും ഒമിക്രോണ്‍;രാജ്യത്തെ അഞ്ചാമത്തെ കേസ്

ന്യൂഡല്‍ഹി:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഡല്‍ഹിയിലും സ്ഥീരികരിച്ചു. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ടാന്‍സാനിയയില്‍ നിന്ന് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ചു. ഈ ആഴ്ച ആദ്യം കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒമൈക്രോണിന്റെ കേസുകള്‍ സ്ഥിരീകരിച്ചിരുന്നു.ഇന്ത്യയിലെ അഞ്ചാമത്തെ ഒമിക്രോണ്‍ കേസാണ് ഇത്. രാജ്യത്ത് ആദ്യമായി രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് കര്‍ണാടകയില്‍ ആയിരുന്നു. മൂന്നാമത്തെ കേസ് ഗുജറാത്തിലെ ജാംനഗറിലും നാലാമത്തേത് മഹാരാഷ്ട്രയിലെ ഡോംബിവ്ലിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602