അമേരിക്കയിലെ സ്‌കൂളില്‍ വെടിവെയ്പ്പ്; 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു;വെടിവെച്ചത് 15കാരന്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ സ്‌കൂളില്‍ ഉണ്ടായ വെടിവെയ്പ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മിഷിഗണിലെ ഡെട്രോയിറ്റിലെ ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂളിലാണ് വെടിവെപ്പ് ഉണ്ടായത്. എട്ടു പേര്‍ക്ക് പരിക്കേറ്റു.15കാരനായ വിദ്യാര്‍ത്ഥിയാണ് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ കയ്യില്‍ നിന്നും തോക്കും കണ്ടെടുത്തു. 15 മുതല്‍ 20 തവണ പ്രതി വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.കഴിഞ്ഞദിവസം മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വെടിയേറ്റു മരിച്ചിരുന്നു. അലബാമയിലെ മോണ്ട് ഗോമറിയില്‍ തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു(19)വാണ് വെടിയേറ്റ് മരിച്ചത്.

© 2022 Live Kerala News. All Rights Reserved.