വീടിന്റെ സീലിംഗ് തുളച്ച് വെടിയുണ്ടകള്‍;അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു;വെടിയുതിര്‍ത്തത് മുകള്‍നിലയിലെ താമസക്കാരന്‍

അലബാമ:അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. മാവേലിക്കര നിരണം സ്വദേശിയായ മറിയം സൂസന്‍ മാത്യുവാണ്(19) മരിച്ചത്. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ദേഹത്ത് വീടിന്റെ സീലിംഗ് തുളച്ചെത്തിയ വെടിയുണ്ടയേല്‍ക്കുകയായിരുന്നു. ഇവര്‍ താമസിക്കുന്നതിന് മുകളിലത്തെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം.സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ ബിന്‍സി ദമ്പതികളുടെ മകളാണ് മറിയം സൂസന്‍ മാത്യു. ബിമല്‍, ബേസില്‍ എന്നിവരാണ് സഹോദരങ്ങള്‍. പൊലീസിന്റെ നടപടികള്‍ക്ക് ശേഷം മൃതദേഹം അലബാമയില്‍ പൊതു ദര്‍ശനത്തിന് വെക്കും. മൃതദേഹം കേരളത്തിലെത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മറിയം അമേരിക്കയില്‍ എത്തിയത്.

© 2022 Live Kerala News. All Rights Reserved.