ഒമിക്രോണ്‍;കേരളത്തിലും കനത്ത ജാഗ്രത;ഹൈ റിസ്‌ക് രാജ്യത്തുനിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റീന്‍; കര്‍ശന പ്രോട്ടോക്കോളുകള്‍

തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ തുടരാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും വാക്സിനെടുക്കാത്തവര്‍ വാക്സിന്‍ എടുക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വിമാനങ്ങള്‍ വഴിയും മറ്റ് ഗതാഗതമാര്‍ഗങ്ങള്‍ വഴിയും എത്തുന്നവര്‍ക്ക് കര്‍ശനനിരീഷണം ഏര്‍പ്പെടുത്തും ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയാകും നിരീഷണം ഏര്‍പ്പെടുത്തുന്നു.കേന്ദ്ര നിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം.ഹൈ റിസ്‌ക്’ വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലവുമായാണ് വരുന്നത്. എത്തിയ ശേഷം വീണ്ടും അവര്‍ക്ക് പരിശോധന നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.പോസിറ്റീവായാല്‍ ക്വാറന്റീന്‍ നീട്ടും. പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ഒമിക്രോണ്‍ വേരിയന്റ് ഉണ്ടോ എന്നറിയാന്‍ ജീനോം സീക്വന്‍സിംഗ് നടത്തും.വളരെ കൂടുതല്‍ റിസ്‌ക് ഉള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ 5 ശതമാനം പേര്‍ക്ക് റാന്‍ഡം ആയി ടെസ്റ്റിംഗ് നടത്തും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ കൂടുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഇതുവരെ വന്നവരുടെ കണക്കുകളെടുക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്. ഇതുവരെ ആരും കൊവിഡ് പോസിറ്റീവല്ല.

© 2024 Live Kerala News. All Rights Reserved.