പവന്‍ വര്‍മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു;ഇനി കീര്‍ത്തി ആസാദും തൃണമൂലിലേക്ക്

ന്യൂഡല്‍ഹി: ജെ.ഡി.യുവില്‍ നിന്നും പുറത്താക്കപ്പെട്ട പവന്‍ വര്‍മ തൃണമൂല്‍ കോണ്‍ഗ്രിസില്‍ ചേര്‍ന്നു.മമതാ ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് പവന്‍ വര്‍മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും തൃണമൂലിലേക്ക്. ചൊവ്വാഴ്ച വൈകിട്ട് ഡല്‍ഹിയില്‍ ചടങ്ങില്‍ തൃണമൂല്‍ അംഗത്വം സ്വീകരിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വരാനിരിക്കുന്ന 2024 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ സുപ്രധാന നീക്കങ്ങള്‍ നടത്തുന്നതിന് വര്‍മ്മയും ആസാദും തൃണമൂലിന് ശക്തികളാകുമെന്നാണ് വിലയിരുത്തല്‍.”പവന്‍ വര്‍മ്മയെ ഞങ്ങളുടെ തൃണമൂല്‍ കോണ്‍ഗ്രസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സമ്പന്നമായ രാഷ്ട്രീയ അനുഭവം ഇന്ത്യയിലെ ജനങ്ങളെ സേവിക്കാനും ഈ രാജ്യത്തെ കൂടുതല്‍ നല്ല നാളുകളിലേക്ക് കൊണ്ടുപോകാനും ഞങ്ങളെ സഹായിക്കും,’ മമത വര്‍മയെ ഹാരമണിയിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു്.1983 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗമാണ് കീര്‍ത്തി ആസാദ്. മുമ്പ് ബി.ജെ.പി.യില്‍ ഉണ്ടായിരുന്നെങ്കിലും, ദല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുടെ പേരില്‍ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ പരസ്യമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.