അമേരിക്കയില്‍ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടച്ച് കയറ്റി; 23 പേര്‍ക്ക് പരിക്ക്; നിരവധി പേര്‍ മരിച്ചെന്ന് പൊലീസ്

വാഷിങ്ടന്‍: അമേരിക്കയിലെ ക്രിസ്മസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടച്ച് കയറ്റി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. യുഎസ് പ്രാദേശിക സമയം ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ ആയിരുന്നു അപകടം. സംഭവത്തില്‍ കൃത്യമായ മരണസംഖ്യ പൊലീസ് പുറത്തുവിട്ടിട്ടില്ല.കുട്ടികള്‍ ഉള്‍പ്പെടെ 23 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അപകടത്തിനിടയാക്കിയ എസ് യുവി കാറും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അപകടത്തിന് ഇടയാക്കിയ കാര്‍ തടയുന്നതിനായി ഇതിന് നേരെ പൊലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, പരിക്കേറ്റ വ്യക്തികളുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച വരികയാണ് എന്ന് വൈറ്റ് ഹൗസും അറിയിച്ചു. യുഎസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന പരമ്പരാഗതമായി ചടങ്ങാണ് ക്രിസ്മഡ് പരേഡ്. ഇതിനിടയിലേക്കാണ് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.