നവവധു 125 പവന്‍ ആഭരണവുമായി കാമുകനൊപ്പം ഒളിച്ചോടി;യുവതി സുഹൃത്തിന്റെ കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ കിട്ടി

ഉദുമ: നവവധു 125 പവന്‍ ആഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടി.കാസര്‍കോട് ജില്ലയിലെ പള്ളിക്കരയിലെ പൂച്ചക്കാടാണ് സംഭവം. അടുത്തിടെ കളനാട്ടുനിന്ന് പൂച്ചക്കാട്ടേയ്ക്ക് വിവാഹം കഴിഞ്ഞെത്തിയ യുവതിയാണ് കാമുകനൊപ്പം പോയത്.സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. യുവതിയ്ക്കും കാസര്‍കോട് സന്തോഷ് നഗര്‍ നിവാസിയായ യുവാതിയുടെ സുഹൃത്തിനും എതിരെയാണ് പരാതി.ഭര്‍ത്താവിന്റെ വീടിന് അടുത്ത് നിന്ന് യുവതി തന്റെ കൂടെ പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ പൊലീസ കണ്ടെത്തിയിട്ടുണ്ട്.ഇരുവരും കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍ പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602