അമേരിക്കയില്‍ മലയാളി വെടിയേറ്റുമരിച്ച സംഭവം; 15 വയസ്സുകാരന്‍ പിടിയില്‍

മസ്‌കിറ്റ്: അമേരിക്കയില്‍ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തില്‍ 15 വയസ്സുകാരന്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പതിനഞ്ചുകാരന്‍ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.ഇയാള്‍ക്കെതിരേ ടെക്‌സസ് പൊലീസ് കൊലക്കുറ്റം ചുമതി .പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യു (56) ആണ് ഇന്നലെ വെടിയേറ്റ് മരിച്ചത്.
ഡാലസ് കൗണ്ടിയിലെ മസ്‌കിറ്റ് സിറ്റിയില്‍ ബ്യൂട്ടി സപ്ലെ സ്റ്റോര്‍ നടത്തിവരികയായിരുന്നു സാജന്‍ മാത്യൂ. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി, മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്കു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പു നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സജിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ കുടുംബാംഗമായ സാജന്‍ കുവൈത്തില്‍ നിന്നാണ് 2005ല്‍ അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്. ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602