യുഎസില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരിച്ചു; അഗ്നിശമന വകുപ്പിന്റെ വാഹനം ശരീരത്തില്‍ കയറിയിറങ്ങിയാണ് പെണ്‍കുട്ടിയുടെ മരണം

കണക്ടിക്കട്ട്: യുഎസിലെ കണക്ടിക്കട്ട് സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥിനി ജെഫ്‌നി പാലി (19) അഗ്‌നിശമന സേനയുടെ വാഹനം ഇടിച്ചു മരിച്ചു. ഞായറാഴ്ചയാണ് അപകടം നടന്നത്. സര്‍വകലാശാല ക്യാമ്പസിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്റെ ഗാരേജ് ഡോറില്‍ ചാരി ഇരിക്കുകയായിരുന്നു ജെഫ്‌നി. അടിയന്തര സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വാഹനം പെട്ടെന്ന് മുന്നോട്ടെടുത്തപ്പോള്‍ ജെഫ്‌നി വീഴുകയും ശരീരത്തിലൂടെ അഗ്‌നിശമനസേനയുടെ വാഹനം കയറിയിറങ്ങുകയുമായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് ഹാര്‍പോര്‍ഡില്‍ താമസിക്കുന്ന സിബി ചെമ്മരപ്പിള്ളിലിന്റെയും ഷൈനിയുടെയും മകളാണ് ജെഫ്‌നി. ജെന്നി പാലി, ജോയല്‍ പാലി എന്നിവര്‍ സഹോദരങ്ങളാണ്.

© 2024 Live Kerala News. All Rights Reserved.