അമേരിക്കയില്‍ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി മരിച്ചു;കൊല്ലപ്പെട്ടത് കോഴഞ്ചേരി സ്വദേശി

ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസില്‍ വെടിവെയ്പില്‍ മലയാളി മരിച്ചു. മോഷണ ശ്രമത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സാജന്‍ മാത്യൂ (56) ആണ് മരിച്ചത്. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയില്‍ ഗാലോവെയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തുകയാണ് സാജന്‍.ഒരു മണിയോടെ കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടയില്‍ കൗണ്ടറില്‍ ഉണ്ടായിരുന്ന സജിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.വെടിവെപ്പ് നടന്ന വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് സജിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

© 2024 Live Kerala News. All Rights Reserved.