നയന്‍സിന് ശനി…സാമന്തയ്ക്ക് ശുക്രന്‍ … ആശങ്കയോടെ തമിഴ് ചലച്ചിത്രലോകം

തെന്നിന്ത്യൻ സിനിമാ ലോകത്ത് നയൻതാരയുടെ നല്ല കാലം കഴിയാറായോ? ഇത്തരത്തിലൊരു ചിന്ത സിനിമാക്കാർക്കിടയിലേയ്ക്ക് ചീന്തിയെറിഞ്ഞിരിക്കുന്നത് നടി സാമന്തയാണ്. സാമന്തയിപ്പോൾ നയൻസിന് വെല്ലുവിളിയാകുമോ എന്നാണ് നയൻസ് ആരാധകരുടെ ആശങ്ക. ഈ ആശങ്കയിൽ തീരെ കഴമ്പില്ലാതില്ല. പലയിടത്തും നയൻസിനെ പിന്തള്ളി സാമന്ത നുഴഞ്ഞു കടക്കുന്നു എന്നാണ് വാർത്തകൾ.

വിജയ് നായകനായ ‘വിജയ് 59″ എന്ന ചിത്രത്തിൽ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് നയൻതാരയെയായിരുന്നു. എന്നാൽ പിന്നീട് ആ നിശ്ചയം സാമന്തയിലേയ്ക്ക് മാറി മറിയുകയായിരുന്നു. ‘ബാംഗ്ലൂർ ഡേയ്സി”ന്റെ തമിഴ് പതിപ്പിലും ഒടുവിൽ വിജയ് തന്നെ നായകനായ അറ്റ്ലി ചിത്രത്തിലും ഇതേ സംഭവം ആവർത്തിക്കപ്പെട്ടു. ഇതോടെയാണ് നയൻസിന് സാമന്ത ഒരു ഭീഷണിയാവുകയാണോ എന്നൊരു തോന്നൽ തെന്നിന്ത്യൻ സിനിമാലോകത്ത് മൂളിപ്പറക്കുന്നത്.

Photo courtesy: Nayanthara (Nowboxoffice.com) Samantha (Movies.sulekha.com)

© 2024 Live Kerala News. All Rights Reserved.