നടി സമാന്ത മതം മാറി? നാഗചൈതന്യയുമായുള്ള വിവാഹത്തിന് വേണ്ടിയാണെന്ന് സൂചന

തെന്നിന്ത്യന്‍ താരം സമാന്ത ഹിന്ദുമതം സ്വീകരിച്ചതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്. സൂപ്പര്‍താരം നാഗാര്‍ജുനയുടെ മകനും യുവസൂപ്പര്‍താരവുമായ നാഗചൈതന്യയുമായുള്ള വിവാഹത്തിന് വേണ്ടിയാണ് ക്രിസ്ത്യന്‍ വിശ്വാസിയായ സമാന്ത ഹിന്ദുമതം സ്വീകരിച്ചെന്നു റിപ്പോര്‍ട്ട്. നാഗാര്‍ജുനയുടെ വീട്ടില്‍ നടന്ന പൂജയില്‍ നാഗചൈതന്യയും സമാന്തയും നാഗാര്‍ജുനയും പങ്കെടുക്കുന്ന ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവന്നിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്കു കാരണമായത്. എന്നാല്‍ വിവാഹനിശ്ചയത്തിന്റെ തീയതി കുറിക്കാനായിരുന്നു പൂജയെന്നും റിപ്പോര്‍ട്ട് ഉണ്ട്. രണ്ടു മക്കളുടെയും വിവാഹം ഉടനുണ്ടെന്നു പ്രഖ്യാപിച്ച നാഗാര്‍ജുന, പക്ഷേ വിവാഹത്തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷമാണ് വിവാഹം. വിവാഹം ഹിന്ദുമതാചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും നടക്കുക.
യെമായ ചേസാവെ എന്ന തെലുങ്കു ചിത്രത്തിലാണ് നാഗചൈതന്യയും സമാന്തയും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഇതിനുശേഷം ഓട്ടോനഗര്‍ സൂര്യ, മനം തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.