രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്; ടിക്കറ്റ് നിരക്ക് പഴയ നിലയിലേക്ക്; സ്‌പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്താന്‍ ഇന്ത്യന്‍ റെയില്‍വേ . യാത്രാ ടിക്കറ്റ് നിരക്കുകള്‍ അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് ആക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഉത്തരവ്.മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുള്ള സ്‌പെഷ്യല്‍ ടാഗ് നിര്‍ത്തലാക്കാനും ഉത്തരവ് ഇറക്കി. ലോക് ഡൗണിന് ഇളവ് വന്നതിന് പിന്നാലെ ട്രെയിന്‍ സര്‍വീസ് പുനസ്ഥാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ എന്ന ടാഗും പ്രത്യേക നമ്പറും ഒഴിവാക്കും. ട്രെയിനുകളുടെ പേരുകളും നമ്പറുകളും പഴയ പടിയാക്കാന്‍ സോണല്‍ റെയില്‍വേകള്‍ക്ക് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി. കൊവിഡിനെ തുടര്‍ന്ന് ഈ ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധനയും ഒഴിവാക്കും. ഇതിനായി സോഫ്റ്റ്‌വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്തണമെന്ന് റെയില്‍വേ മന്ത്രാലയം നിര്‍ദേശം നല്‍കി.അതേസമയം പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കൂട്ടിയത് പിന്‍വലിക്കുമോ എന്ന കാര്യത്തിലും പാന്‍ട്രി സര്‍വീസ്, സ്ലീപ്പര്‍, എസി കോച്ചുകളില്‍ നല്‍കിയിരുന്ന ബ്ലാങ്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ എന്നിവ പഴയ രീതിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് റെയില്‍വേ ഉത്തരവില്‍ പരാമര്‍ശമില്ല.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602