ദുര്‍ഗ് – ഉദൈയ്പൂര്‍ എക്‌സ്പ്രസില്‍ തീപ്പിടുത്തം; തീപിടിച്ചത് നാല് ബോഗികളില്‍

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കെ ട്രെയിനിന് തീപിടിച്ചു.ദുര്‍ഗ് – ഉദൈയ്പൂര്‍ എക്‌സ്പ്രസിന്റെ നാല് ബോഗികളില്‍ തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.മധ്യപ്രദേശിലെ മൊറീന സ്റ്റേഷനില്‍ വെച്ചാണ് തീപിടുത്തമുണ്ടായത്. എസി കോച്ചുകളിലേക്കാണ് തീപടര്‍ന്നത്. എങ്ങനെയാണ് തീപടര്‍ന്നതെന്നതില്‍ വ്യക്തതയില്ല. തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഡല്‍ഹിയില്‍ നിന്ന് ഛത്തീസ്ഗഢിലേക്ക് പോവുകയായിരുന്നു ട്രെയില്‍. പെട്ടെന്ന് നാല് ബോഗികളിലും പുക നിറയുകയായിരുന്നു.തീ കണ്ടയുടന്‍ ട്രെയിന്‍ നിര്‍ത്തി എല്ലാ യാത്രക്കാരെയും ഇറക്കിവിട്ടത് വന്‍ ദുരന്തം ഒഴിവാക്കി.

© 2022 Live Kerala News. All Rights Reserved.