സിംഗിള്‍സ് ഡേ’;പാര്‍സലുകള്‍ വഴി വൈറസ് പടരുമോ? കുട്ടികളുടെ വസ്ത്രങ്ങളിലൂടെ കൊവിഡ് പടരുമെന്ന പേടിയില്‍ ചൈന

ബീജിങ്: കൊവിഡ് പുതിയ തരംഗത്തിലേയ്ക്ക് മാറുകയാണ് . ജര്‍മനി, ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമെല്ലാം കൊവിഡ് കേസുകള്‍ റെക്കോര്‍ഡ് വര്‍ധനവാണ്. കുട്ടികളുടെ വസ്ത്രങ്ങളിലൂടെ കൊവിഡ് പടരുന്നുണ്ട് എന്ന സംശയത്തിലാണ് ചൈന .രാജ്യത്തെ ഏറ്റവും വലിയ വാര്‍ഷിക ഷോപ്പിങ്ങ് ഫെസ്റ്റിവലായ ‘സിംഗിള്‍സ് ഡേ’ അടുത്തിരിക്കെ സാധനങ്ങളുടെ പാര്‍സലുകള്‍ വഴി വൈറസ് പടരുമോ ചൈന ഭയക്കുന്നത്.വടക്കുകിഴക്കന്‍ പ്രദേശമായ ഹെബെയ്യില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയായ ഹാഒഹ്വി ഇകൊമേഴ്സില്‍ മൂന്ന് തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, കമ്പനിയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയ ആളുകളോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ അധികാരികള്‍ നിര്‍ദേശിച്ചിരുന്നു.ബീജിങ്ങിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഹെബെയ്. കമ്പനിയില്‍ നിന്നും നിരവധി പാക്കേജുകള്‍ വിറ്റ് പോയിട്ടുണ്ട് എന്നത് കൊണ്ടുതന്നെ ഇത് വൈറസ് വലിയ രീതിയില്‍ പടരാന്‍ ഇടയാക്കുമോ എന്ന ഭയത്തിലാണ് അധികാരികള്‍.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602