നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചെലവിട്ടത് കോടികള്‍; 5 സംസ്ഥാനങ്ങളില്‍ ചെലവിട്ടത് 252 കോടി; ബംഗാളില്‍ മാത്രം 60 ശതമാനം;കേരളത്തില്‍ 29.24 കോടി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ചെലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്ട്. അസം, പുതുച്ചേരി, തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പ്രചാരണത്തിനായി 252 കോടി രൂപയാണ് ബിജെപി ചെലവിട്ടത്. അതില്‍ത്തന്നെ തൃണമൂല്‍ ഭരിക്കുന്ന ബംഗാളിലാണ് ബിജെപി കൂടുതല്‍ പണം ഉപയോഗിച്ചത്.
ഇതില്‍ 43.81 കോടി അസമിലും, 4.79 കോടി പുതുച്ചേരിയിലും ചെലവഴിച്ചു. തിരഞ്ഞെടുപ്പില്‍ 2.6% മാത്രം വോട്ട് ലഭിച്ച തമിഴ്‌നാട്ടില്‍ 22.97 കോടി രൂപയാണ് ഇറക്കിയത്. കേരളത്തില്‍ ഒരു സീറ്റില്‍ നിന്ന് ഭരണം പിടിക്കുമെന്ന ആഹ്വാനത്തോടെ എത്തിയ ബിജെപി 29.24 കോടി ചെലവിട്ടു.മമതാ ബാനര്‍ജിയുടെ തട്ടകമായ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പണം വാരിയെറിഞ്ഞത്. 60 ശതമാനം പണവും ബംഗാളില്‍ ചെലവിട്ടതായാണ് റിപ്പോര്‍ട്ട്. തൃണമൂലിനെ പുറത്താക്കി ഭരണം കൈയടക്കാന്‍ ബിജെപി നടത്തിയ വിഫലശ്രമത്തിന് ചെലവായത് 151 കോടിയാണ്.

© 2023 Live Kerala News. All Rights Reserved.