കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസ്പാളം തെറ്റി; ആളപായം ഇല്ല; അപകടം ബോഗിയുടെ ചവിട്ടുപടിയില്‍ പാറക്കല്ല് വന്നിടിച്ചത്

ധര്‍മപുരി: കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂര്‍ യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ്പാളം തെറ്റി. തമിഴ്‌നാട് ധര്‍മ്മപുരിക്ക് സമീപം ആണ് അപകടം. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്.ആളപായം ഇല്ല.
വ്യാഴാഴാച വൈകീട്ടാണ് കണ്ണൂര്‍- യശ്വന്ത്പൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത്.വെള്ളിയാഴ്ച് പുലര്‍ച്ചെ 3.45ഓടെ സേലം – ബംഗളൂരു റൂട്ടില്‍ മുത്തംപട്ടി – ശിവദി സ്റ്റേറഷനുകള്‍ക്കിടയിലാണ് സംഭവം.
ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ എഞ്ചിന് സമീപത്തെ എ.സി ബോഗിയുടെ ചവിട്ടുപടിയില്‍ പാറക്കല്ല് വന്നിടിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.്. വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.എ.സി ബോഗിയിലെ ഗ്ലാസുകളും ചവിട്ടുപടികളും തകര്‍ന്നു. സീറ്റുകളും മറ്റും ഇളകി മാറി.

© 2024 Live Kerala News. All Rights Reserved.