അബോധാവസ്ഥയിലായ യുവാവിനെ വനിത പൊലീസ് ഇന്‍സ്‌പെക്ടര്‍ ചുമലിലേറ്റി കൊണ്ടു പോകുന്നു; വൈറലായ വീഡിയോയ്ക്ക് അഭിനന്ദന പ്രവാഹം

ചെന്നൈ: ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് രാജേശ്വരി എന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍. രാജേശ്വരി അബോധാവസ്ഥയിലായ ഒരാളെ ആശുപത്രിയില്‍ എത്തിക്കാന്‍ സ്വന്തം ചുമലിലേറ്റി കൊണ്ടു പോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഉദയ എന്ന വ്യക്തിയാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തെ രാജേശ്വരി ചുമലിലേറ്റി ഓട്ടോയില്‍ കയറ്റുന്ന ദൃശ്യങ്ങള്‍ ആണ് വൈറല്‍ ആയിരിക്കുന്നത്. ഉദയ ഇപ്പോള്‍ ചികിത്സയിലാണ്. തമിഴ്‌നാടില്‍ കനത്ത മഴയെ തുടര്‍ന്ന് വലിയ കെടുതിയാണ് ഉണ്ടായിരിക്കുന്നത.് ചെന്നൈയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. കനത്തമഴയില്‍ അങ്ങിങ്ങായി കുടുങ്ങി കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരും. പൊലീസ് ഇന്‍സ്‌പെക്ടര്‍ യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിക്ക് നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്. സഹപ്രപര്‍ത്തകര്‍ തന്നെയാണ് രാജേശ്വരിയുടെ പ്രവര്‍ത്തനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602